ആലുവയില്‍ ട്രെയിനിനും ട്രാക്കിനും ഇടയില്‍ വീണു; യാത്രക്കാരന്റെ കാലറ്റു

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.


ഞായറായ്ച രാത്രിയാണ് സംഭവം. റെയില്‍വെ പൊലീസും യാത്രക്കാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Previous Post Next Post