വടക്കാഞ്ചേരിയില്‍ ജിം ട്രെയിനർ ആയ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശി മാധവ് മണികണ്ഠനാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നീലനിറം കാണപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടർ നടപടികള്‍ക്കായി വടക്കാഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.
മാധവ് മണികണ്ഠൻ ടൗണിലെ പ്രമുഖ ജിമ്മുകളില്‍ പരിശീലകനായി ജോലി ചെയ്യുകയായിരുന്നു. പതിനാറുകാരനായ മാധവിന്റെ അപ്രതീക്ഷിത മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധവിന്റെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.