ബീഹാറിലെ ആദ്യ ഫലങ്ങള്‍ നല്‍കുന്നത് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകള്‍. എന്‍ഡിഎയാണ് മുന്നില്‍. തൊട്ടു പിന്നില്‍ ഇന്ത്യാ സഖ്യവും.
ജന്‍സ്വരാജ് പാര്‍ട്ടിയ്ക്കും സീറ്റുണ്ട്. സ്വതന്ത്രരും മറ്റുള്ളവരും നേട്ടമുണ്ടാക്കുന്നുണ്ട്. ആദ്യ ഘട്ടത്തിലെ ഫലം വിലയിരുത്തിയാല്‍ ബിജെപി മുന്നണി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സൂചന. രാവിലെ പത്ത് മണിയോടെ മാത്രമേ ഫല പ്രഖ്യാപനത്തില്‍ വ്യക്തമായ ചിത്രം തെളിയൂ. എക്‌സിറ്റ് പോളുകളെ ശരിവയ്ക്കും വിധമാണ് ആദ്യ ട്രെന്‍ഡുകള്‍.
നിലവിലെ ലീഡ് നില
എന്‍ഡിഎ-53
ഇന്ത്യാ സഖ്യം-30
മറ്റുള്ളവര്‍ -5
46 കൗണ്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ 9 മണിയോടെ ഫല സൂചനകള്‍ വരും. പത്ത് മണിയോടെ ചിത്രം വ്യക്തമാകും. ഫലം തത്സമയം എത്തിക്കാന്‍ മറുനാടനും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഫലവും വിശകലനവും തല്‍സമയം ഉണ്ടാകും. മറുനാടന്‍ ടിവിയിലും വിശദാംശങ്ങള്‍ അറിയാം. എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ മുന്നണി. നിതീഷകുമാര്‍ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ ഉറപ്പിക്കുന്നു. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എല്ലാ ഏജന്‍സികളും പ്രവചിക്കുന്നു. ഇത് മോദി മാജിക്കായി മാറുമെന്ന് ബിജെപി പറയുന്നു. അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എന്‍ഡിഎയ്ക്കു മുന്‍തൂക്കമുണ്ടെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. ഇന്ത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു