അമേരിക്കയിലെ മിസോറി സിറ്റി മേയറായി വീണ്ടും കോട്ടയം സ്വദേശി റോബിൻ ഇലക്കാട്ട്; ഹാട്രിക് വിജയം


 വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് റോബിൻ മിസോറി സിറ്റി മേയറാകുന്നത്.


കോട്ടയം കുറുമുളളൂർ ഇലക്കാട്ട് കുടുംബാംഗമാണ് റോബിൻ. മേയർ തെരഞ്ഞെടുപ്പിൽ 55 ശതമാനം വോട്ടാണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ സ്ഥാനാർഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു.


2020 ഡിസംബറിലാണ് റോബിൻ ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാൻ നടത്തിയ ശ്രമങ്ങൾ റോബിനെ ജനകീയ നേതാവാക്കി മാറ്റി.

Previous Post Next Post