പ്രമുഖ എജ്യുക്കേഷണൽ ​ഗ്രൂപ്പായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെ മാർ അ​ഗസ്തിനോസ് കോളേജ് രാമപുരം ക്യാമ്പസിൽ ഉയർന്ന തൊഴിൽ സാധ്യതയുള്ള കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകളായ B.Com+ CMA USA, B.Com+ CIAP എന്നീ കോഴ്സുകൾ ആരംഭിച്ചു

കോട്ടയം/പാലാ : ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ​ഗ്രൂപ്പായ വെരാന്ത-ലോജിക്കിന്റെ സഹകരണത്തോടെ പ്രമുഖ കലാലയമായ രാമപുരം മാർ അ​ഗസ്തിനോസ് കോളേജിൽ  B.Com+ CMA USA, B.Com+ CIAP എന്നീ പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകൾ ആരംഭിച്ചു. അടുത്ത അധ്യയനവർഷം മുതൽ ക്ലാസ്സുകൾ ആരംഭിക്കും. രാമപുരം, തൊടുപുഴ, പാലാ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമാണെന്ന് മാനേജ്മെന്റ് പറഞ്ഞു. 


കേരളത്തിലും പുറത്തുമായി ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള രണ്ട് കൊമേഴ്സ് കോഴ്സുകളാണ് CMA-USA യും CIAPയും. കുറഞ്ഞ ചെലവിൽ ബികോമിനോടൊപ്പം ഒരു പ്രൊഫഷണൽ കോഴ്സുകൂടി പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതാണ് വിദ്യാർത്ഥികൾക്കുള്ള മെച്ചം. 


പ്ലസ്ടുവിൽ കൊമേഴ്സ്, സയൻസ് സ്ട്രീമുകൾ പഠിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ എടുക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ലോജിക്കിലെ അധ്യാപകരാണ് കോഴ്സ് പരിശീലനം നൽകുന്നത്. അഡ്മിഷൻ എടുക്കുവാനും കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുമായി +917356466111, +91 94474 88879 എന്ന നമ്പരുകളിലോ കോളേജ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

Previous Post Next Post