വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍..സർക്കാർ, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി..ായു ഗുണനിലവാര മേല്‍നോട്ട സമിതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ തീരുമാനം.ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്..362 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി AQI.
അതിനിടെ ദില്ലിയില്‍ വായു മലിനീകരണത്തിനെതിരായ ജൻ സി പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ദില്ലി പൊലീസ്. ഇന്ത്യഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകള്‍ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പോലീസ് അറിയിച്ചു.
വായു മലിനീകരണത്തിന്റെ മറവില്‍ മാവോയിസം പ്രചരിപ്പിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നാണ് ബിജെപി വാദം. പ്രതിഷേധവുമായി അർബൻ നക്സലുകള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.