മക്കയിൽ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 42 മരണം


റിയാദ്: മക്കയിൽ നിന്നും മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42മരണം. ഹൈദരബാദിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


അപകടത്തിൽപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മദീനയിൽ നിന്ന് 160 കിലോ മീറ്റർ അകലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസും പൊലീസും ഉൾപ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


കത്തിക്കരിഞ്ഞതിനാൽ പലരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബസ്സിലുള്ള ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Previous Post Next Post