36-ാംമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ തീയതികളിൽ കോട്ടയത്ത്
എം.ഡി.സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ ആണ് മുഖ്യവേദി.
കോട്ടയം റവന്യൂ ജില്ലയിൽപ്പെട്ട 13 ഉപജില്ലകളിൽ നിന്നും ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 8000 കുട്ടികൾ ഈ കലാമേളയിൽ മാറ്റുരയ്ക്കുന്നു.
305 നൃത്യ-നൃത്യേതര ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
എം.ഡി. സെമിനാരി.എച്ച്.എസ്, എം.റ്റി.സെമിനാരി.എച്ച്.എസ്.എസ്, മൗണ്ട്.കാർമ്മൽ.എച്ച്.എസ്.എസ്, സെൻ്റ: ആൻസ്.എച്ച്.എസ്.എസ്, ബേക്കർ. എൽ.പി.എസ്, വിദ്യാധിരാജാ.എച്ച്.എസ്, ഹോളിഫാമിലി.എച്ച്.എസ്.എസ്, സെന്റ്: ജോസഫ്സ്.സി.ജി.എച്ച്.എസ്, എം.റ്റി.എൽ.പി.എസ്, എം.ഡി.എൽ.പി.എസ് തുടങ്ങിയ സ്കൂളുകളിലെ 13 വേദികളിലായാണ് കലാമത്സരങ്ങൾ നടക്കുന്നത്.
സ്കൂൾ കലോത്സവ ഉദ്ഘാടനം 25 ന് വൈകിട്ട് 4 മണിക്ക് എം.ഡി.സെമിനാരി.എച്ച്.എസ്.എസ് സ്കൂളിൽവച്ച് നടക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്നും എം.ഡി. സെമിനാരി സ്കൂളിലേയ്ക്ക് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി.അലക്സാണ്ടർ, പബ്ലിസിറ്റി കൺവീനർ ജിഗി.ആർ എന്നിവർ അറിയിച്ചു.
