ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്.
ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തില്‍ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നല്‍കി. എട്ടു മണിയോടെ ഗുരുവായൂരില്‍ നിന്ന് മടങ്ങിപ്പോയി. രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.