പത്തനംതിട്ട: തിരുവല്ലയിൽ പതിനാലുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തിരുവല്ല കൊറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബംഗാൾ സ്വദേശികളാണ് കേസിൽ പിടിയിലായത്. പെൺകുട്ടി താമസിച്ചിരുന്ന വാടകവീടിൽ നിന്നും അര കിലോമീറ്റർ അകലെയാണ് പ്രതികൾ താമസിച്ചിരുന്നത്.
ഇന്നലെ മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികൾ വീടിനകത്ത് കയറി പെൺകുട്ടിയെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി കരഞ്ഞ് ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി.
ഇതോടെ പ്രതികൾ ഇറങ്ങി ഓടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമനെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരു വിവരങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും തിരുവല്ല പൊലീസ് സൂചിപ്പിച്ചു.
