വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളഞ്ഞ് പ്രതിഷേധിച്ചു.
ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ എട്ടു മാസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകള്‍ സമരം നടത്തി വരികയാണ് ആശാ വർക്കർമാർ.
തങ്ങള്‍ക്ക് അർഹമായ വേതന വർധനവ് വേണമെന്നതാണ് ആശാ വർക്കർമാരുടെ പ്രധാന ആവശ്യം. ക്ലിഫ് ഹൗസിന്റെ ഗേറ്റിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് അവർ മുന്നോട്ട് പോകാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.