അലങ്കാര പന്തൽ കാൽനാട്ട് കർമ്മം ഞായറാഴ്ച

കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ നവംബർ 26 ന് കൊടികയറി ഡിസംബർ 5 ന് ആറാട്ടോടു കൂടി സമാപിക്കുന്ന ഈ വർഷത്തെ ഉത്സവത്തിന്റെ അലങ്കാര പന്തലിന്റെ കാൽ നാട്ട് കർമ്മം ഞായറാഴ്ച നടക്കും. 

ഇതിന് മുന്നോടിയായി രാവിലെ 8.30 ന് സംക്രാന്തി വിളക്ക മ്പലത്തിൽ നിന്നും അലങ്കാര തൂണും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ദേവീ ക്ഷേത്രത്തിലേയ്ക്ക് നടക്കും. 

രാവിലെ 9.40 നും10.20നും മദ്ധ്യേ കിഴക്കെ ആലും ചുവട്ടിൽ ക്ഷേത്രം ഭരണാധികാരി കെ.എ. മുരളി കാഞ്ഞിരക്കാട്ട് ഇല്ലം കാൽനാട്ട് കർമ്മം നിർവ്വഹിക്കും. 

ഡിസം 4 ന് പ്രസിദ്ധമായ കാർത്തിക ദർശനവുംമഹാപ്രസാദമൂട്ടും നടക്കും.
Previous Post Next Post