വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്; 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് പുരസ്കാരം.


49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്.

തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

നോവലിലും ചെറുകഥയിലും വളരെ മികച്ച സംഭാവനകളാണ് ഇ സന്തോഷ് കുമാര്‍ നല്‍കിയിട്ടുള്ളത്. 2006ലാണ് ആദ്യത്തെ ചെറുകഥാ സമാഹരം പ്രസിദ്ധീകരിച്ചത്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. 2012ല്‍ അന്ധകാരനഴി എന്ന കൃതി മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി നേടി. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലാണ് തപോമയിയുടെ അച്ഛൻ. 2024 ലാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് വെച്ച്‌ പുരസ്കാരം സമ്മാനിക്കും.

Previous Post Next Post