'സ്വർണ്ണപ്പാളി മോഷ്ടിച്ചതിലും കേരളം നമ്പർ വൺ'; കോൺഗ്രസ് പരിപാടിയിൽ ജി സുധാകരൻ

ആലപ്പുഴ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി  ജി സുധാകരൻ. കേരളം എല്ലാത്തിലും നമ്പർ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മൾ നമ്പർ വണ്ണാണ്. ജി സാധാകരൻ അഭിപ്രായപ്പെട്ടു.


കെപിസിസി സാംസ്കാര സാഹിതി വേദിയിൽ 'സംസ്കാരവും രാഷ്ട്രീയവും ഇന്ന്, നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ ശബരിമല സ്വർണപ്പാളി വിഷയത്തിൽ വിമർശനം നടത്തിയത്. 'എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് ആവർത്തിച്ച് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ.' സുധാകരൻ പറഞ്ഞു.


എല്ലാത്തിലും നമ്പർ വണ്ണാണെന്ന് പറയുന്നു. ഇവിടെ എന്തൊക്കെ വൃത്തികേടുകൾ നടക്കുന്നു. അതിലും മുൻപന്തിയിലാണോ?. പല കാര്യങ്ങളിലും നമ്മൾ നമ്പർ വണ്ണാണ്. പക്ഷേ, എത്രയോ കാര്യങ്ങളിൽ പുറകിലാണ്. നമ്പർ വണ്ണാകുന്നതല്ല കാര്യം. നമ്പർ വൺ എന്നു പറഞ്ഞാൽ ഇനി വളരാനില്ലെന്നാണ്. അങ്ങനെയാകാൻ മനുഷ്യന് പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

Previous Post Next Post