മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരില്‍ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം.


വിദ്യാർഥിക്ക് നേരെ ക്ലാസ് റൂമില്‍ വെച്ച്‌ സഹപാഠിയുടെ ക്രൂര ആക്രമണം. വിദ്യാർഥിയുടെ മുഖത്ത് ഉള്‍പ്പെടെ സഹപാഠി ക്രൂരമായി ആക്രമിക്കുകയും തറയിലേക്ക് എറിയുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു.

കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം.

വിദ്യാർഥിയെ സഹപാഠി നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. ആക്രമിക്കുന്ന കുട്ടിയെ മറ്റു കുട്ടികള്‍ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ആക്രമണം തുടരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളില്‍ വെച്ച്‌ സംഭവം നടന്നത്. എന്നാല്‍ ഇന്നലെ മുതലാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ ആരംഭിച്ചത്.

Previous Post Next Post