ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കവര്‍ച്ചയില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചു.ദ്വാരപാലക ശില്‍പം വില്‍പ്പന നടത്തിയെന്ന ഹൈകോടതി നിരീക്ഷണം ഞെട്ടിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ദേവസ്വം മന്ത്രി രാജി വയ്ക്കണം, ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷം ആണിതെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനെ സര്‍ക്കാരും ദേവസ്വം ബോഡും സ്വാഗതം ചെയ്തിട്ടുണ്ട്. രാഷ്ടീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് ഇന്നലെയാണെന്ന് മന്ത്രി എംബി രാജേഷ് ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി