തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം; യുവാക്കളെ കസ്റ്റഡിയിലെടുത്തതോടെ പൊലീസിനെ വളഞ്ഞു, ആക്രമണം

ആലപ്പുഴ തുറവൂരില്‍ പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കള്‍ സംഘം ചേർന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ ഹസീർഷ, ചേർത്തല സ്റ്റേഷനിലെ സിപിഒ സനല്‍ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാർ ആശുപത്രിയില്‍ ചികിത്സ തേടി.


Previous Post Next Post