പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം സംഘര്‍ഷം; ഷാഫി പറമ്ബില്‍ എംപിക്ക് പരിക്ക്.


പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി.

കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്ബില്‍ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജില്‍ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

സികെജി കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്ബ്ര ടൗണില്‍ കോണ്‍ഗ്രസ് ഹർത്താല്‍ ആചരിച്ചിരുന്നു.

Previous Post Next Post