കേരളത്തിൽ തെരുവുനായ ആക്രമണം രൂക്ഷം ;വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു.


കേരളത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു, പൊതു ജനങൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. കൂട്ടമായാണ് നായകൾ ആക്രമിക്കുന്നത് 

ഗുരുവായൂരില്‍ തെരുവ് നായ ആക്രമണം. പുല്ലു പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തു.

ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്.

പുല്ലുപറിക്കുന്നതിനിടെയാണ് വീട്ടമ്മക്ക് കടിയേറ്റത്. ചെവിയുടെ ഒരു ഭാഗമാണ് കടിച്ചെടുത്തത്. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ തന്നെ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്ക് നേരെ തെരുവുനായ ആക്രമണം നടത്തിയിരുന്നു.

Previous Post Next Post