പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കുട്ടത്തിൽ എം എൽഎ.
പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്ര ഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്.
ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്. വിവാദങ്ങൾക്കൊ ടുവിൽ കഴിഞ്ഞ മാസം 24നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽഎ ഓഫീസിലെത്തിയത്.
