മുൻ ഐഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. കോട്ടയം സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.

മുൻ ഐഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്.

എഐസിസി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ജമ്മുകശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു. 

സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് കണ്ണൻ ഗോപിനാഥന് അംഗത്വം നൽകിയത്. കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണൻ ഗോപിനാഥൻ. കോട്ടയം സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചായിരുന്നു കണ്ണൻ ഗോപിനാഥൻ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്. കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കണ്ണൻ ഗോപിനാഥന്‍റെ വരവ് ശക്തിപകരുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയില്‍ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു.
Previous Post Next Post