ഇട്ടവൻ പെടും; വയനാട്ടില്‍ സിപ് ലൈൻ അപകടമെന്ന പേരില്‍ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പൊലീസ്.

വയനാട്ടില്‍ നടന്ന സിപ് ലൈൻ അപകടമെന്ന പേരില്‍ എ ഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കർശന നടപടിയുമായി പൊലീസ്.

വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താൻ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വയനാട്ടിലേതാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഈ വീഡിയോ എ ഐ ഉപയോഗിച്ച്‌ സൃഷ്ടിച്ച ഒരു deepfake വീഡിയോയാണെന്ന് വയനാട് ജില്ലാ പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത്തരം വീഡിയോകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പടരും. സമൂഹത്തില്‍ ഭയം സൃഷ്ടിക്കപ്പെടും, ആശങ്ക പടരും. ആയതിനാല്‍ വീഡിയോ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചയാള്‍ക്കെതിരെ വയനാട് സൈബർ പോലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയ വ്യാജവാർത്ത പടർത്താനും വിദ്വേഷം പകർത്താനും ഉപയോഗിക്കരുത്. ഓരോ ഷെയറും മറ്റൊരാളുടെ ജീവിതത്തെ ബാധിക്കാം. AI നല്ലതിനായി ഉപയോഗിക്കാം എന്നും വയനാട് ജില്ലാ പൊലീസ് ഫേസ്ബുക്കിലൂടെ പറയുന്നു.

ഇത്തരത്തില്‍ ഫേക്ക് വീഡിയോകളുടെ നിരവധി കേസുകള്‍ പുറത്തുവരുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച പലപ്പോഴും മോശമായി ഉപയോഗിക്കാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇത്. എന്ത് തന്നെ ആണെങ്കിലും അതിനു നല്ലതും മോശവും ആയ വശം ഉണ്ടാകും. അത് ഉപയോഗിക്കുന്നത് പോലെയിരിക്കും അതില്‍ നിന്നുള്ള ഫലവും.

Previous Post Next Post