കുമരകത്ത് എത്തുന്ന രാഷ്ട്രപതിക്ക് ഒരുക്കുക കേരളീയ വിഭവങ്ങൾ; അത്താഴ വിരുന്നില്‍ അമ്പതോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കും. പ്രഭാത ഭക്ഷണത്തില്‍ പുട്ട് മുതൽ അപ്പം വരെയുള്ള പത്തിലധികം വിഭവങ്ങള്‍

കോട്ടയം: രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കുമരകം.. പാലായിലെ ചടങ്ങിന് ശേഷമാകും രാഷ്ട്രപതി കുമരകത്തേക്ക് എത്തുക.

കുമരകത്തെ താജ് ഹോട്ടലിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു തങ്ങുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കുമരകം സന്ദര്‍ശന വേളയില്‍ തങ്ങിയ അതേ കോട്ടേജിലാണ് ദ്രൗപതി മുര്‍മുവിനും താമസം ഒരുക്കിയിരിക്കുന്നത്.

വേമ്ബനാട്ടുകായലിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്ന താജ് ഹോട്ടലിലെ ഇരുപത്തിനാലാം നമ്ബര്‍ കോട്ടേജാണിത്. 2012 ല്‍ കുമരകത്തെത്തിയ മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടിലും ഇതേ കോട്ടേജിലാണു താമസിച്ചത്.

വൈകിട്ട് രാഷ്ട്രപതിക്കായി ഹോട്ടലിന്റെ ലോണില്‍ കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും അത്താഴ വിരുന്നില്‍ അമ്ബതോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാനാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

പ്രഭാത ഭക്ഷണത്തില്‍ അപ്പം, ദോശ, ഇടിയപ്പം, ഉപ്പുമാവ്, പുട്ട് തുടങ്ങി പത്തിലധികം വിഭവങ്ങളാണ് ഒരുക്കുന്നത്. രാഷ്ട്രപതിയുടെ കായല്‍ സവാരി ഉണ്ടാകുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.
Previous Post Next Post