വീടിൻ്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി കോട്ടയം മീനടത്ത് ഗൃഹനാഥ മരിച്ചു



കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണു മരിച്ചത്.

ഇളയമകൻ ഷിജിൻ കെ. തോമസിന് (25) പരുക്കേറ്റു. 

ഇന്നലെ വൈകിട്ട് 6.30ന് ആണു സം ഭവം.

പുറത്തേക്കു പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്തു. ഈ സമയം ഗേറ്റ് തുറക്കാനായി അന്നമ്മ മുറ്റത്തുനിന്നു താഴേക്കിറങ്ങി. അമ്മയെ സഹായിക്കാൻ മകനും പിന്നാലെ ചെന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ കാർ താഴേക്ക് ഉരുണ്ടെന്നാണു സൂചന

കുത്തനെയുള്ള ഇറക്കത്തിൽ അതിവേഗത്തിലെത്തിയ കാറിൻ്റെ അടിയിൽ ഇരുവരും പെട്ടുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. വീടിനു മുന്നിലെ ഗേറ്റും തകർന്നു. എൽഐസി ഏജൻ്റായിരുന്നു അന്നമ്മ.ഭർത്താവ്: തോമസ് കോര. മൂത്തമകൻ: സുബിൻ.
Previous Post Next Post