രാഷ്ര്‌ടപതിയുടെ സന്ദർശന ദിവസം സുരക്ഷയുടെ ഭാഗമായി ഗതാഗതം നിരോധിച്ച റോഡിലൂടെ ബൈക്കിൽ പാഞ്ഞ മൂന്നു യുവാക്കളുടെ പേരിൽ പോലീസ് കേസെടുത്തു.
വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം .അതിരമ്പുഴ ഇടത്തൊട്ടിയിൽ ജിഷ്‌ണു രതീഷ്(21) ,കിടങ്ങൂർ സൗത്ത് കരുമക്കിൽ സതീഷ്(26),കോതനല്ലൂർ അമ്പാടിക്കുളം സന്തോഷ്(40)എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാനായി മൈതാനത്ത് ഹെലികോപ്‌ടർ വന്നിറങ്ങുന്നതിന് മുമ്ബായി ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്‌ഥാന പാതയിൽ അരുണാപുരം ഭാഗത്ത് ഗതാഗതം നിരോധിച്ചിരുന്നു. ഈ സമയത്താണ് യുവാക്കൾ അമിത വേഗത്തിൽ പാഞ്ഞെത്തിയത്.
ഇവരെ തടയുവാൻ ശ്രമിച്ചപോലീസുകാർക്കിടയിലുടെബൈക്ക് പാഞ്ഞ് മുത്തോലി ഭാഗത്തേക്ക് പോവുകയായിരുന്നു. രണ്ട് പോലീസുകാർ ബൈക്കിന് മുന്നിൽ ചാടി തടയുവാൻ ശ്രമിച്ചു. എന്നാൽ ഇവർക്കിടയിലൂടെ ബൈക്ക് മുന്നോട്ട് അമിതവേഗത്തിൽ കുതിക്കുകയായിരുന്നു.
രാഷ്ര്‌ടപതി കോളജിലുണ്ടായിരുന്നസമയത്താണ് ബൈക്കിൽ മൈതാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തു കൂടി ഇവർ കടന്നു പോയത്. എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലന്ന് പാലാ ഡി.വൈ.എസ.്‌പി കെ.സദൻ പറഞ്ഞു.
