സൂപ്പര്‍ ഡ്യൂക്ക് ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവും യുവതിയും മരണമടഞ്ഞു.
ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ് (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ് വള്ളൂക്കാട്ടില്‍ അശോക് കുമാറിന്റെ മകള്‍ ശ്വേത (25) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ മൂന്നിനു രാത്രി 12.45നു ചമ്ബക്കര മാര്‍ക്കറ്റിനു സമീപം 953-ാം നമ്ബര്‍ മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തു സ്വകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. ഫോറം മാളില്‍ പോയശേഷം ശ്വേതയെ കാക്കനാടുള്ള താമസസ്‌ഥലത്ത് എത്തിക്കാന്‍ പോകുകയായിരുന്നു.
അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മെട്രോ പില്ലറില്‍ ഇടിച്ച് ഇരുവരും റോഡില്‍ തെറിച്ചുവീണു. ഓടിക്കൂടിയവര്‍ പോലീസിനെ അറിയിക്കുകയും വൈറ്റിലയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സൂരജിന്റെ മാതാവ്: സിന്ധു. സഹോദരി: സൂര്യ. ശ്വേതയുടെ മാതാവ്: മിനി. സഹോദരി: സ്വാതി.