തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചയെപ്പറ്റി അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. പ്രത്യേക അന്വേഷണ ടീമിലുള്ള അനീഷും ബിജു രാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂർ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവർ മന:പൂർവം ഇത് മറച്ചുവെച്ചതാകാം- ശശികല ഫെയ്‌സ്ബുക്കിൽ കുറിച്ചു.
എന്തിനെപ്പറ്റിയാണോ അന്വേഷിക്കുന്നത്, അതിനാധാരമായ ക്രമക്കേടുകൾ അരങ്ങേറിയ കാലഘട്ടത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന് സംശയിക്കുന്നു. പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉന്നതരെ കേസിൽ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും ബിജുവിനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതിനെ കാണാനാവൂ.
ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ രണ്ട് പേരെയും സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ നിന്നും അടിയന്തരമായും മാറ്റണമെന്ന് ശശികല ആവശ്യപ്പെട്ടു. അനിൽ നമ്പ്യാർക്ക് കടപ്പാടോടെയാണ് ശശികലയുടെ കുറിപ്പ്. അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കോപ്പിയും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ശശികലയുടെ കുറിപ്പിന്റെ പൂർണരൂപം:
ശബരിമല സ്വർണ്ണക്കവർച്ചയെ പറ്റി അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലുള്ള
അനീഷും ബിജുരാധാകൃഷ്ണനും നേരത്തെ തിരുവിതാംകൂർ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരായിരുന്നു.
എന്തിനെപ്പറ്റിയാണോ ടീം അന്വേഷിക്കുന്നത്
അതിനാധാരമായ ക്രമക്കേടുകൾ അരങ്ങേറിയ കാലഘട്ടത്തിൽ വിജിലൻസ്
ഉദ്യോഗസ്ഥരായവരെ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് അന്വേഷണം അട്ടിമറിക്കാനാണോയെന്ന്
സംശയിക്കുന്നു.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയവർ മന:പൂർവം ഇത് മറച്ചുവെച്ചതാകാം.
പ്രതിസ്ഥാനത്ത് നിൽക്കുന്ന ഉന്നതരെ കേസിൽ നിന്നും ഊരിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടേ അനീഷിനെയും
ബിജുവിനെയും അന്വേഷണസംഘത്തിൽ
ഉൾപ്പെടുത്തിയതിനെ കാണാനാവൂ.
ഹൈക്കോടതി സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ രണ്ട് പേരെയും
സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ നിന്നും അടിയന്തരമായും മാറ്റണമെന്ന്
അപേക്ഷിക്കുന്നു
കടപ്പാട്
അനിൽ നമ്പ്യാർ
