സ്കൂട്ടര്‍ ഓടിച്ചത് നീതു, പിന്നിലിരുന്ന നിഷാദ് മുളകുപൊടി വിതറി; സ്വര്‍ണമെന്ന് കരുതി 86കാരിയില്‍ നിന്ന് പിടിച്ചുപറിച്ചത് മുക്കുപണ്ടം.


സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെയും പെണ്‍സുഹൃത്തിനെയും മണിക്കൂറുകള്‍ക്കകം പിടികൂടി അരൂർ പൊലീസ്.

പള്ളുരുത്തി സ്വദേശികളായ നിഷാദ് (25), നീതു (30) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയില്‍ വെച്ചാണ് സംഭവം.

86 വയസ്സുള്ള സരസ്വതിയമ്മയുടെ മാലയാണ് പ്രതികള്‍ കവർന്നത്. മോഷണം നടന്നയുടൻ തന്നെ സരസ്വതിയമ്മ വിവരം അറിയിച്ചതിനെ തുടർന്ന് അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ജി പ്രതാപ ചന്ദ്രന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വെറും 10 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. മോഷണ രീതിയും പ്രതികളെ പിടികൂടിയതിലെ കൃത്യതയും ശ്രദ്ധേയമാണ്.

Previous Post Next Post