സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഒരേ ഷിഫ്റ്റ്, , പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍; കിടക്കയുടെ എണ്ണം ബാധകമല്ലെന്ന് സര്‍ക്കാര്‍.


സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്. കിടക്കയുടെ എണ്ണം നോക്കേണ്ട അവശ്യമില്ലെന്നും ഇനിമുതല്‍ എല്ലാ നഴ്‌സുമാർക്കും എല്ലാ ജീവനക്കാർക്കും.

6-6 - 12 ഷിഫ്റ്റ് സമ്ബ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. നിലവില്‍ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ ഷിഫ്റ്റ് രീതി നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാർ ഉള്‍പ്പെടെ എല്ലാ ജീവനക്കാർക്കും ഏകീകൃത ഷിഫ്റ്റ് ആയിരിക്കുമെന്നുമാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അധിക സമയം ജോലി ചെയ്താല്‍, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഏത് ബാധകമാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നൈറ്റ് ഡ്യൂട്ടി 12 മണിക്കൂറുമായിരിക്കണം. വി വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചു 2021 ല്‍ പുറത്തിറക്കിയ ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്. നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്നായിരുന്നു സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ജോലി സമയം സംബന്ധിച്ച്‌ പഠനം നടത്താന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിച്ചത്. 2012 ല്‍ ആയിരുന്നു ഇത്.

മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ വി വീരകുമാര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അനുകൂലമായ പല ശുപാര്‍ശകളും കമ്മിറ്റി നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുകിട്ടാന്‍ നഴ്‌സുമാര്‍ക്കു വീണ്ടും സമരം നടത്തേണ്ടിവന്നു. 2018 ല്‍ ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും ഉത്തരവിറക്കിയതു 2021 ലാണ്. അടുത്തിടെ കിടക്കകളുടെ എണ്ണം 50 ആയി നിശ്ചയിക്കണമെന്ന ആവശ്യവുമായി നഴ്‌സുമാര്‍ തൊഴില്‍ വകുപ്പിനെ സമീപിച്ചിരുന്നു.

Previous Post Next Post