കോട്ടയം : എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും ജനദ്രോഹ നടപടികൾക്കും എതിരെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബഹുജനസംഗമം സംഘടിപ്പിക്കും
പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എംഎൽ.എ ബഹുജനസംഗമം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.സി തോമസ് അദ്ധ്യക്ഷത വഹിക്കും.
എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി ജനറൽ ജോയ് അബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
പാർട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം, വാർഡ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ബഹുജന സംഗമത്തിൽ പങ്കെടുക്കും.