ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ; ഭാഗ്യവാന് ലഭിക്കുക 25 കോടി

ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഒരു ദിവസമാണ് ശേഷിക്കുന്നത്. 4 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പുറത്ത് വരിക.

നേരത്തേ 27 നായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റ് വില്‍പ്പന കുറഞ്ഞതോടെ ഏജന്റ്മാരുടെ അഭ്യർത്ഥന പരിഗണിച്ച്‌ നറുക്കെടുപ്പ് നാലിലേക്ക് മാറ്റുകയായിരുന്നു.

25 കോടിയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ബംപർ ലോട്ടറികള്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ളതും ഓണം ബംപറിന് തന്നെ. ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്ബരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്ബരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.

ഇതുവരെ 80 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതല്‍ ബംപർ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലാണ്. 17 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇവിടെ മാത്രം വിറ്റത്. തൊട്ട് പിന്നാലെ തൃശൂരാണ്. ഇക്കുറി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. 2024 ല്‍ 80 ലക്ഷം ടിക്കറ്റുകള്‍ വിറ്റതില്‍ 71,43,008 ടിക്കറ്റുകളായിരുന്നു വിറ്റത്.

ഏത്ര തുക കിട്ടും?

ഒന്നാം സമ്മാനമായി ലഭിക്കുന്ന 25 കോടി രൂപയില്‍ നിന്ന് ആദ്യം ഏജൻ്റ് കമ്മീഷൻ കുറയ്ക്കും. സമ്മാനത്തുകയുടെ 10 ശതമാനം അതായത് 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. കമ്മീഷൻ കുറച്ചതിന് ശേഷമുള്ള തുക 22.5 കോടി രൂപയാണ്. ഈ തുകയ്ക്കാണ് നികുതി ഈടാക്കുന്നത്. ഇതില്‍ നിന്ന് 30 ശതമാനം ആദായ നികുതിയായി ഈടാക്കും, അത് 6.75 കോടി രൂപ വരും. കൂടാതെ, 4 ശതമാനം സർചാർജ് (ആരോഗ്യ-വിദ്യാഭ്യാസ സെസ്) കൂടി ഈ തുകയ്ക്ക് ബാധകമാണ്. ഇതോടെ ഫലത്തില്‍ നികുതി നിരക്ക് 31.2 ശതമാനമാനമായി മാറും. അതായത്, 22.5 കോടി രൂപയുടെ 31.2 ശതമാനം നികുതിയായി അടയ്ക്കണം, ഇത് 7.02 കോടി രൂപയാണ്. എല്ലാ കിഴിവുകളും കഴിഞ്ഞാല്‍, വിജയിക്ക് ലഭിക്കുന്ന അറ്റത്തുക 15.48 കോടി രൂപയായിരിക്കും.

ലോട്ടറി അടിച്ചാല്‍ ഏതൊക്കെ രേഖകള്‍ കൈമാറണം

ആദ്യം ലോട്ടറി ടിക്കറ്റിന് പുറത്ത് ലോട്ടറി വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിങ്ങളുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തണം. സമ്മാനം വാങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കണം. തുക കൈപ്പറ്റുന്നതിനായി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത്, ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. ഇതിനുശേഷം ലോട്ടറി വെബ്സൈറ്റില്‍ നിന്നും സ്റ്റാമ്ബ് രതീത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതില്‍ 1 രൂപയുടെ റെവന്യൂ സ്റ്റാമ്ബ് ഒട്ടിച്ച്‌ വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാർഡും നിർബന്ധമായി സമർപ്പിക്കാം.
Previous Post Next Post