19കാരിയെ പീഡിപ്പിച്ച സംഭവം, തിരുവണ്ണാമലയില്‍ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു.


തമിഴ്നാട്‌ തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു

തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ചേച്ചിയുടെ മുന്നില്‍ വെച്ചാണ് ബാലത്സംഗം ചെയ്തത്. ഏന്തള്‍ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. ചേച്ചിയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ യുവതിയെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കണ്ടെത്തിയത്.

Previous Post Next Post