16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയ്ക്കും, ആണ്‍ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി.


പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ആണ്‍ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി.

16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കോടതി വിധി. പെണ്‍കുട്ടിയുടെ അമ്മക്കും, ആണ്‍സുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് പട്ടാമ്ബി പോക്സോ കോടതി വിധിച്ചത്. കൗണ്‍സിലിങ്ങിനിടെയാണ് ആറു വയസുമുതല്‍ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആണ്‍സുഹൃത്തിന് വിട്ടു നല്‍കിയതിനാണ് അമ്മക്കെതിരെ കേസ് എടുത്തിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി. കേസില്‍ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി.

Previous Post Next Post