ആലുവയില്‍ പതിനൊന്ന് വയസ്സുകാരി ഗര്‍ഭിണിയായി;14-കാരൻ്റെ പേരില്‍ പോക്‌സോ കേസ്.


പതിനൊന്ന് വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് 14-കാരന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.ബന്ധുവായ 14-കാരന്റെ പേരിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

വയറുവേദനയുമായി ആലുവയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14-കാരനെ ജുവനൈല്‍ ബോർഡിനു കൈമാറി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 14-കാരനെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്ബാകെ ഹാജരാക്കി. കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Previous Post Next Post