താമരശ്ശേരി സംഘര്‍ഷം: 11 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

താമരശ്ശേരി സംഘര്‍ഷത്തില്‍ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങില്‍ ഇന്ന് ഹർത്താല്‍.


ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താല്‍. താമരശ്ശേരി അമ്ബായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ മാർച്ച്‌ സംഘർഷത്തില്‍ കലാശിച്ചിരുന്നു.

പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം താമരശ്ശേരിയില്‍ ആസൂത്രിത അക്രമമാണ് നടത്തിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്.
Previous Post Next Post