പണി പാലുംവെള്ളത്തില്‍ മാത്രമല്ല..ചെളിവെള്ളത്തിലും കൊടുക്കാം; നല്ല വൃത്തിയുള്ള വെള്ള കാറില്‍ ചെളി വാരിയെറിയുന്ന ഒരാള്‍; ഒടുവില്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ സംഭവിച്ചത്


അരൂർ : ഉയരപ്പാത നിർമ്മാണം നടക്കുന്ന ചന്തിരൂർ ഭാഗത്ത് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെളിവെള്ളം തെറിപ്പിച്ച കാറിന് മുകളില്‍ അതേ ചെളി കോരിയൊഴിച്ച്‌ പകരം വീട്ടിയ സ്‌കൂട്ടർ യാത്രക്കാരന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ദേശീയപാതയില്‍ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യക്തിയുടെ ദേഹത്തേക്ക് ഓവർടേക്ക് ചെയ്ത കാർ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയില്‍ കുളിച്ച സ്‌കൂട്ടർ യാത്രികൻ ഉടൻതന്നെ കാറിന് പിന്നാലെ വിട്ട്, അതിനെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിർത്തി. തുടർന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരിയെടുത്ത് കാറിന്റെ മുകള്‍ഭാഗത്തും മറ്റു ഭാഗങ്ങളിലും ഒഴിച്ചു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല.

Previous Post Next Post