കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


 കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.


വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


രണ്ട് ദിവസം മുമ്പ് കന്യാസ്ത്രീയുടെ ബന്ധുക്കൾ മഠത്തിൽ എത്തിയിരുന്നു. ഇവർ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുമുള്ള വിവരം. വ്യക്തിപരമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് വിലയിരുത്തൽ.

Previous Post Next Post