രാഹുലിനെതിരായ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയും; ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി സംസാരിച്ചു; നിർണായക നീക്കം

തിരുവനന്തപുരം: എംഎൽഎ  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയേയും ഉൾപ്പെടുത്തി. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായും സൂചനകളുണ്ട്. യുവതിയുടെ താൽപര്യം പരിഗണിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചത്.


കേസിൽ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നതെങ്കിലും ഇതുവരെ പരാതിക്കാരി നേരിട്ട് മൊഴി നൽകിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് നിലവിലുള്ളത്. ഗർഭഛിദ്രത്തിനിരയായ യുവതിയെ അന്വേഷണസംഘം ബന്ധപ്പെട്ടെങ്കിലും മൊഴി നൽകാനോ പരാതി നൽകാനോ ഇവർ തയ്യാറായിരുന്നില്ല. തുടർന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണസംഘത്തിലുൾപ്പെടുത്തിക്കൊണ്ട് യുവതിയെ ഫോണിൽ ബന്ധപ്പെട്ടത്.


രാഹുലുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പൊലീസ് സ്വമേധായ കേസെടുക്കുകയായിരുന്നു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തൽ നടത്തിയ യുവനടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരേ പൊലീസ് കേസ് എടുത്തു. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ അധിക്ഷേപിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. രാഹുൽ ഈശ്വർ, ഷാജൻ സ്‌കറിയ, ബ്ലെസൺ, ബാലൻ കൃഷ്ണൻ എന്നിവരാണ് പ്രതികൾ.

Previous Post Next Post