രാത്രി മുഴുവൻ മഴ പെയ്തിട്ടും തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകി; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍, പലരും സ്കൂളിലെത്തി മടങ്ങി


കനത്ത മഴയില്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപനം വൈകിയതോടെ വലഞ്ഞ് വിദ്യാർത്ഥികള്‍.



അതിരാവിലെ സ്കൂളിലെത്തിയ കുട്ടികളെല്ലാം മടങ്ങിപ്പോയി. പല സ്കൂള്‍ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും പറയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍‌ക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. അതേസമയം, തലസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.
Previous Post Next Post