സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം, വണ്ടൂര്‍ സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

മെഡിക്കല്‍ കോളേജിലെ എട്ടുപേരില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്

അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന യുവാവ് ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഈയിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. ഓമശ്ശേരി സ്വദേശിയായ ദമ്ബതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52), താമരശ്ശേരി സ്വദേശിയായ ഒമ്ബത് വയസ്സുകാരി അനയ എന്നിവരാണ് നേരത്തെ മരിച്ചത്.
Previous Post Next Post