1. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം ജംഗ്ഷൻ,കച്ചേരി കവല വഴി പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
2. വാകത്താനം ഞാലിയാകുഴി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറക്കുളം പരുത്തുംപാറ ജംഗ്ഷനിൽ വന്ന് ഓട്ടകാഞ്ഞിരം, കച്ചേരി കവല വഴി അമ്പലത്തിൽ എത്തേണ്ടതും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്.
3. ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പരുത്തുംപാറ ,ഓട്ടകാഞ്ഞിരം ജംഗ്ഷൻ വഴി കച്ചേരി കവല പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.
4. വഴിയരുകില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
5. പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴി വണ്‍ വേ ആണ്.ആ വഴിയിലൂടെ വാഹനങ്ങള്‍ തിരികെ പോകാന്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല
6. പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും വാകത്താനം,ചിങ്ങവനം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളൂത്തുരുത്തി - പാറക്കുളം വഴിയാണ് തിരികെ പോകേണ്ടത്.
7. പനച്ചിക്കാട് ക്ഷേത്രത്തില്‍ നിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്പാട്ട്കടവ് വഴി തിരികെ പോകേണ്ടതാണ്.