പേരൂർ: പേരൂർകാവ് ചാലയ്ക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം സംഗീത നിശ വൈകീട്ട് 7ന്. സൗഹൃദത്തിൽ നിന്ന് തുടങ്ങിയ സംഗീതം. ഭക്തി ഗാനവും സോപാന സംഗീതവും സിനിമാ ഗാനവും ഒക്കെ ചേർന്ന് കേരളത്തിൽ ആറുമാനൂരിൽ തുടങ്ങി ഇന്ന് ലോകം എമ്പാടും എത്തി നിൽക്കുന്നു നന്ദഗോവിന്ദം ഭജൻസിന്റെ സംഗീത മഹാത്മ്യം. പാടുന്നതെല്ലാം ഹിറ്റും വൈറലും ആകുന്ന നന്ദഗോവിന്ദം ഭജൻസിന്റെ സംഗീതം നേരിട്ട് കേൾക്കാനുള്ള സുവർണാവസരമാണ് പേരൂർകാവ് ക്ഷേത്രം ഒരുക്കുന്നത്.
ചാലയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 5 മുതൽ 14 വരെയാണ് ആഘോഷിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നവാഭിഷേകം ഉണ്ടായിരിക്കും.
