നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട എഴുമാറ്റൂരിൽ റോഡരികിൽ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂർ ചുഴനയിലാണ് സംഭവം.


രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പൊടിയമ്മയുടെ മകൾ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു.


ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാർ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടൻ തന്നെ കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാതമിക നിഗമനം.

Previous Post Next Post