'കോലിട്ടിളക്കിയാൽ പ്രയാസമുണ്ടാകും', പരാതി നൽകുന്നത് ഷാഫി വീണുകാണാൻ ആഗ്രഹിക്കുന്നവർ; ആരോപണത്തിലുറച്ച് സുരേഷ് ബാബു

പാലക്കാട്: ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തെളിവുകൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സതീശനെതിരെ ഷാഫി പറമ്പിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതുകൊണ്ടാണ് സതീശൻ ശബ്ദസന്ദേശം അടക്കമുള്ള തെളിവുകൾ പുറത്തുവിട്ടത്. കോലിട്ടിളക്കിയാൽ പ്രയാസമുണ്ടാകുമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.


ഷാഫി പറമ്പിലിനെതിരെ പറഞ്ഞകാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. കോൺഗ്രസുകാർ പരാതി കൊടുക്കുകയോ, നിയമപരമായി മുന്നോട്ടുപോകുകയോ ഒക്കെ ചെയ്യാം. പക്ഷെ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവർക്കും മനസ്സിലാകും. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് ഷാഫി വീണുകാണാൻ ആഗ്രഹിക്കുന്നവരാകും. കോൺഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.


അതേസമയം ഷാഫിക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയിൽ പറയുന്നു.

Previous Post Next Post