തൊഴിലുറപ്പ് പണിക്കിടെ തെങ്ങ് കടപുഴകി വീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

 

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് കടപുഴകി വീണ്‌ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുന്നത്തുകാൽ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.


കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. പത്ത് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളിൽ ഇരിക്കുമ്പോഴാണ് തെങ്ങ് കടപുഴകി വീഴുന്നത്. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


മൃതദേഹങ്ങൾ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.


Previous Post Next Post