സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

സുൽത്താൻ ബത്തേരി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളിൽ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു.


സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടിൽ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദർശനം.

Previous Post Next Post