എസ്‌എപി ക്യാംപില്‍ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

പേരൂര്‍ക്കട എസ്‌എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം ആരോപിച്ചു.

ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. എസ്‌എപി കമാന്‍ഡന്റിനും പരാതി നല്‍കിയിട്ടുണ്ട്.

പ്ലറ്റൂണ്‍ ലീഡറായി തെരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു കുടുംബം പറയുന്നു. ബി കമ്ബനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്യാംപില്‍ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു.

ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത സമയത്താണ് ആനന്ദ് ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നത്.
Previous Post Next Post