കാലവർഷം പിൻവാങ്ങുന്നു, നവരാത്രി കഴിഞ്ഞാൽ ദുർബലമായേക്കും; മറ്റന്നാൾ ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവർഷക്കാറ്റ് പൂർണമായും ദുർബലമാകാൻ സാധ്യത. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവർഷം പൂർണമായി ദുർബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളിൽ തുലാവർഷം കേരളത്തിൽ എത്തുന്നതാണ് പതിവ്. നിലവിൽ കാലവർഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമർദ്ദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തുടർന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കൻ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുർബലമായി നാളെയോടെ ആൻഡമാൻ കടലിൽ എത്തി ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


രണ്ടു ന്യൂനമർദ്ദവും ( അറബികടൽ & ബംഗാൾ ഉൾക്കടൽ ) കേരളത്തെ പൊതുവെ ബാധിക്കില്ല. ഇതിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ചെറിയ രീതിയിൽ മഴ ലഭിച്ചേക്കും. ഇന്നും ഇടവേളകളോട് മഴ/ വെയിൽ എല്ലാ ജില്ലകളിലും ലഭിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Previous Post Next Post