അടൂർ: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലിക്ക് മുന്നോടിയായി നടത്തുന്ന ക്ലർജി പ്രീ - അസംബ്ലി ഒക്ടോബർ 1 വൈകിട്ട് 3 മണിക്ക് അടൂർ മണക്കാല മാർത്തോമ്മാ ഗുരുകുലത്തിൽ നടക്കും. കെസിസി വൈസ് പ്രസിഡൻ്റ് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെസിസി മുൻ പ്രസിഡൻ്റ് ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.സി.എസ്.ഐ സഭ കൊല്ലം - കൊട്ടാരക്കര മഹായിടവക അധ്യക്ഷൻ ബിഷപ്പ് ജോസ് ജോർജ് മുഖ്യ അതിഥിയായിരിക്കും.ഓർത്തഡോക്സ് സഭ വൈദിക സംഘം
ജന. സെക്രട്ടറി ഫാ.ഡോ.നൈനാൻ വി.ജോർജ് മുഖ്യ സന്ദേശം നൽകും. കെസിസി ജന.സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്,ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ.ആർ.നോബിൾ എന്നിവർ വിഷയാവതരണം നടത്തും.
