കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്.


വാഹനം നിര്‍ത്തിയത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി.

തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. വാഹനം നിർത്തി പുറത്തിറക്കിയപ്പോള്‍ ഓടി പോവുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.


Previous Post Next Post